പിക്കപ്പ് വാൻ ഡ്രൈവറെ മർദ്ദിച്ച കേസ്….പൊലീസുകാരനും ഭാര്യയും പ്രതികൾ….

പത്തനംതിട്ട: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായി തർക്കത്തിനൊടുവിൽ പിക്ക് അപ്പ് വാൻ ‍ഡ്രൈവറെ തല്ലിയെന്ന കേസിൽ പൊലീസുകാരനും ഭാര്യയും പ്രതികൾ. പത്തനംതിട്ട റാന്നി മന്ദിരം പടിയിലാണ് സംഭവം. ചിറ്റാർ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ റാഫി മീര, ഭാര്യ എന്നിവർക്കെതിരെയാണ് കേസ്.

ഒക്ടോബർ 4നാണ് സംഭവം. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും റാഫിയുടെ വിശദീകരണം. ഹോട്ടലിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യുന്നത് തന്റെ വീടിനു മുന്നിലാണ്.

സർക്കാർ സ്ഥലം കയ്യേറിയാണ് ഹോട്ടൽ നിർമ്മിച്ചതെന്നുമാണ് റാഫി മീരയുടെ ആരോപണം. ഐസ്ക്രീം വിൽപനക്കായി വന്ന വാ​ഹനാണ് പാർക്ക് ചെയ്തിരുന്നത്. റാഫിയെയും ഭാര്യയെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉദ്യോ​ഗസ്ഥനെതിരെ നടപടി വന്നേക്കാം.

Related Articles

Back to top button