വിവാഹ മോചനം ആവശ്യപ്പെട്ടു.. ഭാര്യയെ യുവാവ് കുത്തിക്കൊന്നു…
വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ യുവാവ് കുത്തിക്കൊന്നു. തിങ്കളാഴ്ചയാണ് സംഭവം.അഞ്ച് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.ചിക്കമംഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിൽ നേത്രാവതിയാണ്(34) കൊല്ലപ്പെട്ടത്. ഭർത്താവ് നവീനെതിരെ(39) കേസെടുത്തതായി പൊലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പാണ് സകലേഷ്പൂർ സ്വദേശിയായ നവീനുമായി നേത്രാവതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം നേത്രാവതി പിണങ്ങി തന്റെ മാതൃ വീട്ടിലേക്ക് പോയിരുന്നു.
ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. വിവാഹമോചനം വേണമെന്ന നിലപാടിലായിരുന്നു നേത്രാവതി. അതിനിടെ, നവീൻ തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മൂന്ന് ദിവസം മുമ്പ് ആൽദൂർ പൊലീസ് സ്റ്റേഷനിൽ നേത്രാവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ പ്രകോപിതനായാണ് നവീൻ ഭാര്യയെ കുത്തിയത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നേത്രാവതിയെ ചിക്കമംഗളൂരു നഗരത്തിലെ മല്ലഗൗഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു