രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ മുറിക്ക് പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് വിളിച്ചെങ്കിലും പ്രതികരണമില്ല; 25 വയസുകാരിയെ..

കാസർകോട് 25 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജികെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ ഇന്ന് രാവിലെ ഏറെ വൈകിയിട്ടും പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് വീട്ടുകാർ മുറിക്കുള്ളിൽ പോയി നോക്കുമ്പോൾ യുവതിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ യുവതിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യുവതി തലവേദനയ്ക്ക് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായാണ് വിവരം. അതേസമയം മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Related Articles

Back to top button