കൊല്ലം പുനലൂരില്‍ കനത്ത മഴയില്‍ വൻ മണ്ണിടിച്ചില്‍…
കൊല്ലം: കൊല്ലം പുനലൂർ വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ വൻ മണ്ണിടിച്ചിൽ. ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. വെഞ്ചേമ്പിലിലെ ജനവാസമേഖലയോട് ചേർന്ന പ്രദേശത്താണ് സംഭവം. ടൂറിസം കേന്ദ്രമായ പിനാക്കിൾ പോയിന്റിന് സമീപമാണ് വലിയ രീതിയിൽ മലയിൽ നിന്ന് മണ്ണിടിഞ്ഞത്. മലയുടെ ഒരു ഭാഗത്തുനിന്ന് ഇടിഞ്ഞുവീണ മണ്ണ് ഒലിച്ചെത്തി പ്രദേശത്തെ ഏക്കറുകണക്കിന് കൃഷി നശിച്ചു.
മരങ്ങള്‍ കടപുഴകി കിലോമീറ്റർ ഒലിച്ചുപോയി. കൃഷിവിളകളും മണ്ണിടിഞ്ഞ് ഏറെ ദൂരം ഒലിച്ചുപോയി. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് പ്രദേശത്ത് താമസിക്കുന്നവര്‍ പറഞ്ഞത്. രാത്രി വലിയ ശബ്ദം കേട്ടുവെന്നും വീട് മൊത്തം കുലുങ്ങിയെന്നും നാട്ടുകാര്‍ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപം താമസിക്കുന്ന സമീപത്തെ വീട്ടുകാർക്ക് നടുക്കം വിട്ടുമാറിയിട്ടില്ല. മണ്ണിടിച്ചിലിനെ മുന്നറിയിപ്പായി കണ്ട് ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.