മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ തർക്കം…ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തി….പ്രതി പിടിയിൽ…

മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി പ്രിൻ്റു (ധനശ്യാം നായിക്ക്- 19 ) ആണ് മരിച്ചത്. ഒറീസ സ്വദേശി ധരംബീർ സിംഗാണ് (29) അറസ്റ്റിലായത്.

മദ്യലഹരിയിൽ ചീട്ടു കളിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ധരംബീർ സിംഗ് ബിയർ കുപ്പി പൊട്ടിച്ച് ധനശ്യാം നായിക്കിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും വയറിൻ്റെ വലതു വശത്തും ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button