ജീവനക്കാർ തമ്മിലുള്ള തർക്കം.. സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു
പാലക്കാട് ബസ് ജീവനക്കാരന് കുത്തേറ്റു. സ്റ്റേഡിയം സ്റ്റാൻഡിൽ വെച്ച് പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റസാരിയോ ബസിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.