പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി.. 75 വയസുകാരൻ അറസ്റ്റിൽ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പാവൂർ തടിയിട്ടപ്പറമ്പിൽ പലചരക്ക് കടയുടമ അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്. എഴുപത്തിയഞ്ച് വയസുകാരനായ രവീന്ദ്രനാണ് അറസ്റ്റിലായത്.