‘ഫയര്‍ എന്‍ജിന്‍ വരുന്നെന്നാണ് വിചാരിച്ചത്’.. ഉദ്ഘാടനത്തിനിടെ ഹോണടിച്ചെത്തി ബസുകൾ.. പെര്‍മിറ്റ് റദ്ദാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം..
ഹോണ്‍ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.കോതമംഗലം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെയാണ് നിറയെ ആളുകളുമായി സ്വകാര്യ ബസ് ഹോണടിച്ചെത്തിയത്. പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.നിയമ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
‘ബഹുമാനപ്പെട്ട എംഎല്‍എ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയര്‍ എഞ്ചിന്‍ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാന്‍ഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?’ എന്ന് ഗണേഷ് കുമാര്‍ പരിപാടിക്കിടെ ചോദിച്ചു.