അത് നടപ്പിലാകണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണം! മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് 2023-ൽ ഇഡിയുടെ സമൻസ് ലഭിച്ചിരുന്നു എന്ന വാർത്തകളിൽ പ്രതികരിച്ച് സ്വപ്ന സുരേഷ്. ഒരു സാധാരണകാരന്റൈ മകനാണ് ഇഡിയുടെ നോട്ടീസ് അവ​ഗണിച്ചത് എങ്കിൽ എന്തായിരുന്നു കോലാഹലമെന്ന് സ്വപ്ന സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. 2018ൽ താനും യുഎഇ കൗൺസിൽ ജനറലും ഒരു ക്യാപ്റ്റനെ കാണാൻ പോയ സംഭവവും സ്വപ്ന സുരേഷ് തന്റെ കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്.

സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഇപ്പഴാണോ മലയാള മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണകാരന്റൈ മകൻ ആണ് ED നോട്ടീസ് neglect ചെയ്‌തിരുനെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.
മകനെയും മകളെയും ED ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല് മണി മണി പോലെ എല്ലാം പുറത്ത വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.

അത് നടപ്പിലാകണമെങ്കിൽ അച്ചന്റൈ സിംഹാസനം തെറിക്കണം!

ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെവയ്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി, മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)

പൊതുജനങ്ങൾക് ഉണ്ടാകുന്ന സംശയം .
ഒരു ബാങ്ക് ഉദ്യോഗസ്തനായ മകന് യൂ എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ?
ഉത്തരം
പറ്റും… അച്ചന്റൈ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.

NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും… നമുക്ക് കാത്തിരിക്കാം.

സ്വാമിയേ ശരണം അയ്യപ്പാ

Related Articles

Back to top button