നടൻ ജയകൃഷ്ണനും സുഹൃത്തുക്കൾക്കുമെതിരെ കേസ്..
ബംഗളൂരുവിൽ മുസ്ലീം ക്യാബ് ഡ്രൈവറെ തീവ്രവാദിയെന്ന് വിളിച്ചതിന് മലയാള സിനിമ നടൻ ജയകൃഷ്ണൻ, സന്തോഷ് എബ്രഹാം, വിമൽ എന്നിവർക്കെതിരെ ഉർവ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ മൂവരെയും ഉർവ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഒക്ടോബർ 9 ന് രാത്രി റാപ്പിഡോ ക്യാപ്റ്റൻ ആപ്പുകൾ വഴി ഒരു ക്യാബ് ബുക്ക് ചെയ്തു. പിക്കപ്പ് വിലാസം മംഗലാപുരം ബെജൈ ന്യൂ റോഡ് എന്നാണ് അദ്ദേഹം നൽകിയത്. പരാതിക്കാരനായ ക്യാബ് ഡ്രൈവർ അഹമ്മദ് ഷഫീഖ് പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ആപ്പ് വഴി അദ്ദേഹത്തെ ബന്ധപ്പെട്ടു.
ടാക്സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷൻ സ്ഥിരീകരിച്ചു. തുടർന്നുള്ള സംഭാഷണത്തിനിടയിൽ പ്രതികൾ അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഹിന്ദിയിൽ മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചുവെന്നും മലയാളത്തിൽ വീട്ടുകാർക്കെതിരെയും തെറിവിളിച്ചുവെന്നും അയാളുടെ അമ്മയെ ലക്ഷ്യമിട്ട് മലയാളത്തിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അയാൾ പരാതിപ്പെട്ടു.
അഹമ്മദ് ഷഫീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 352, 353(2) വകുപ്പുകൾ പ്രകാരം ഉർവ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാള നടൻ ജയകൃഷ്ണനും കൂട്ടാളികളായ വിമലും സന്തോഷും ഒരു ക്യാബ് ഡ്രൈവർക്കെതിരെ വർഗീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.