കരൂർ ദുരന്തം…എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി…

തമിഴ്നാട് കരൂർ തിക്കിലും തിരക്കിലുംപ്പെട്ട അപകടത്തിലെ എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് മാറിയതെന്നും ഹൈക്കോടതി പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടിവികെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എസ്ഐടി അന്വേഷണത്തിൽ ടിവികെയും അപകടത്തിൽ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിച്ചു.

Related Articles

Back to top button