മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ്

മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ്. നിയമസഭയിൽ നടക്കുന്നത് ഗുസ്തി മത്സരം അല്ലെന്നും സിപിഎം പോലുള്ള പാർട്ടി എത്ര പിന്തിരിപ്പൻ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും പികെ ഫിറോസ് പറഞ്ഞു. ചിത്തരഞ്ചൻ സഭയിൽ കൊള്ളാവുന്ന പ്രസംഗം നടത്തി അറിയപ്പെടുന്ന ആളല്ല. ശ്രദ്ധേയനാകുന്നത് ഇത്തരം പരാമർശങ്ങളിലൂടെയാണ്. മുഖ്യമന്ത്രി പരാമർശത്തിൽ മാപ്പ് പറയും എന്നാണ് പ്രതീക്ഷിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പരാമർശങ്ങളുടെ തുടർച്ചയാണിതെന്നും പികെ ഫിറോസ് പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി വിവാദമായ പരാമർശം നടത്തിയത്.

ബ്രഹ്മഗിരിയിൽ നിന്ന് പുറത്തുവന്ന തട്ടിപ്പുകൾ ഞെട്ടിക്കുന്നതാണ്. സിപിഎം നേതാക്കന്മാർ അടിച്ചുമാറ്റിയ പണം നികത്താൻ ബജറ്റിൽ പണം നൽകുകയാണ്. തിരുവനന്തപുരത്ത് സ്വർണ്ണപ്പാളി അടിച്ചുമാറ്റുന്നു. വയനാട്ടിൽ ബാങ്കിൽ നിന്ന് പണം അടിച്ചുമാറ്റുന്ന തിരുട്ട് സംഘം. അടിയന്തരമായി കേസെടുത്ത് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.

Related Articles

Back to top button