ആശങ്കയൊഴിഞ്ഞു, എംഎസ്‌സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കി, കപ്പൽ പുറത്തെടുക്കാൻ ശ്രമം..

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങിലൂടെയാണ് കപ്പലിനുള്ളിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തത്. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ചിലവേറിയ നടപടിയാണ്. കപ്പൽ കമ്പനിക്ക് തന്നെയാണ് ഇത് നീക്കാനുള്ള ഉത്തരവാദിത്വം. കപ്പൽ മുങ്ങിയത് കപ്പൽ ചാലിൽ അല്ലാത്തിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ചുള്ളത് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ പ്രതികരിക്കാനില്ലെന്നും ശ്യാം ജഗന്നാഥൻ പറഞ്ഞു.

Related Articles

Back to top button