ഭൂട്ടാന്‍ വാഹനക്കടത്തില്‍ തെളിവ് കണ്ടെത്തി ഇഡി…

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ കോയമ്പത്തൂര്‍ സംഘം കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യയിൽ എത്തിച്ചത് 16 വാഹനങ്ങള്‍. ഭൂട്ടാനിലെ വാഹന ഇടപാടുകാരനായ ഷാ കിന്‍ലേയും മുന്‍ ഭൂട്ടാന്‍ പട്ടാള ഉദ്യോഗസ്ഥനുമാണ് ഇതില്‍ സഹായിച്ചതെന്ന് കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോഴ്സ് ഉടമകളായ സാത്തിക് ഭാഷ, ഇമ്രാന്‍ഖാന്‍ എന്നിവര്‍ ഇഡിക്ക് മൊഴിനല്‍കി.

ബംഗാളിലെ ജെയ്ഗോണ്‍ വഴി ഭൂട്ടാനില്‍നിന്ന് വാഹനങ്ങള്‍ ഓടിച്ചാണ് ഇന്ത്യന്‍ അതിര്‍ത്തികടത്തിയത്. ഇതിനുശേഷം കണ്ടെയ്നറുകളില്‍ കയറ്റി കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ വഴി കോയമ്പത്തൂരില്‍ എത്തിക്കുകയായിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമായി 17 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി നടത്തിയ റെയ്ഡില്‍ ഭൂട്ടാനിലെ വാഹന ഇടപാടുകാരുമായുള്ള വാട്സാപ്പ് ചാറ്റുകളടങ്ങുന്ന മൊബൈലുകള്‍, വാഹനങ്ങള്‍ വാങ്ങിയവരുടെ വിവരം, ബാങ്ക് രേഖകള്‍, എതിര്‍പ്പില്ലാ രേഖ എന്നിവ കണ്ടെടുത്തു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കയക്കും.

Related Articles

Back to top button