വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം….കോൺഗ്രസ് കൗൺസിലറെ പ്രതി ചേർക്കും….
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലറെ പ്രതി ചേർക്കും. ആത്മഹത്യാ കുറിപ്പിൽ പരാമർശമുളള ജോസ് ഫ്രാങ്ക്ളിനെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തുക. വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുളളത്. ഫോൺ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അമ്മയെ ജോസ് ഫ്രാങ്ക്ളിൻ ശല്യം ചെയ്തിരുന്നതായി മകൻ പറഞ്ഞു.