‘രാവിലെ വീട്ടിലെ കിണറ്റിൽ നിന്നൊരു ശബ്ദം.. ചെന്ന് നോക്കിയ ഷിബി ഞെട്ടി’.. കണ്ടത്.. പുലർച്ചെ വീണതാകാമെന്ന് നിഗമനം…
കൊല്ലം കറവൂർ ചാങ്ങാപ്പാറയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെടുത്തു. ഫയർഫോഴ്സിന്റെ വല ഉപയോഗിച്ചാണ് പുലിയെ മുകളിലേക്ക് കയറ്റിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പത്തനാപുരം വനാതിർത്തി പ്രദേശത്തുള്ള കിണറ്റിലാണ് പുലി വീണത്. ഇവിടങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം കൂടുതലാണ്. ഇതിന് മുമ്പും വനംവകുപ്പിന്റെ കൂടിനുള്ളിൽ പുലി കുടുങ്ങിയിട്ടുണ്ട്. കറവൂർ വനാതിർത്തി പ്രദേശമാണ്. ഷിബി എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് രാവിലെ പുലിയെ കണ്ടത്. പുലർച്ചെ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് പുലിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം നടത്തിയത്. മയക്കുവെടി വെക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. തുടർന്നാണ് വല ഉപയോഗിച്ച് പുലിയെ കിണറ്റിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുത്തിരിക്കുന്നത്. മണികൂറുകൾ നീണ്ട ദൗത്യത്തിലൂടെയാണ് പുലിയെ പുറത്തെടുത്തത്.