പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെ വയോധികന് നേരെ വധശ്രമം.. പ്രതി പിടിയിൽ..
പുഴയോരത്തിരുന്ന് മീൻ പിടിക്കുകയായിരുന്ന വയോധികനെ പുഴയിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ. സംഭവത്തിൽ മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസൽമാൻ ആണ് അറസ്റ്റിലായത്. ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലായിരുന്നു സംഭവം. പുഴക്കരയിലിരുന്നു മീൻ പിടിക്കുകയായിരുന്ന ചെറായി സ്വദേശി കുഞ്ഞാലി (70) യെയാണ് പ്രതി പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്.
മീൻപിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം. മീൻപിടിക്കുന്നതിനിടെ അബ്ദുസൽമാൻ കുഞ്ഞാലിയെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. രക്ഷപെട്ട കുഞ്ഞാലി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതേതുടർന്നാണ് പ്രതി അബ്ദുസൽമാനെ പോലീസ് പിടികൂടിയത്.