ശബരിമലയിൽ യോഗ ദണ്ഡ് സ്വർണം പൂശിയതിലും ദുരൂഹത.. അറ്റകുറ്റ പണിക്ക് ചുമതല നൽകിയത്…..

ശബരിമലയിലെ യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിലും ദുരൂഹത. മുൻ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിൻറെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റ പണിക്ക് ചുമതല നൽകിയത്. തന്ത്രിയുടെ നിർദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്ന് പദ്മകുമാർ പറയുന്നു. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാർ പറയുന്നു. പുറത്തു കൊണ്ട് പോകാതെയാണ് അറ്റകുറ്റ പണി നടക്കിയതെന്നും വിശദീകരണം. യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിൽ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതിൽ സംശയം ഉയരുകയാണ്.

Related Articles

Back to top button