രാത്രിയിലും ഫോണിൽ വിളിച്ച് ശല്യം.. വീട്ടമ്മയുടെ ആത്മഹത്യയിൽ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതര ആരോപണവുമായി മകന്‍…

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സലീല കുമാരിയുടെ ആത്മഹത്യയില്‍, ആത്മഹത്യ കുറിപ്പില്‍ പേരുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകന്‍. ജോസ് ഫ്രാങ്ക്‌ളിൻ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. രാത്രി സമയങ്ങളിലും അമ്മയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നെന്നും മകന്‍ രാഹുല്‍ പറഞ്ഞു.

അമ്മയെ ലൈംഗികമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു. വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്‌ളിന്റെ ഭാഗത്തു നിന്നുമുണ്ടായി. രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു. വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. പിന്നീട് അമ്മ വായ്പ അപേക്ഷയുമായി പോകാതെയായി. തനിക്കും സഹോദരിക്കും രണ്ടു കത്തുകള്‍ അമ്മ എഴുതി വെച്ചിരുന്നു. അമ്മയെ നഷ്ടപ്പെട്ട തനിക്ക് നീതി വേണം – രാഹുല്‍ പറഞ്ഞു.

ഇന്നലെയാണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസില്‍ നിന്ന് തീ പടര്‍ന്നാണ് മുട്ടക്കാട് സ്വദേശിനി സലീല കുമാരി മിരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ആത്മഹത്യ കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു. വീടിന് സമീപം ബേക്കറി നടത്തിവരികയായിരുന്നു സലീല.

Related Articles

Back to top button