എസ്എഫ്‌ഐ-യുഡിഎസ്എഫ് സംഘര്‍ഷം… റോഡ് ഉപരോധിച്ചു…
എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടൽ. പേരാമ്പ്ര സികെജെഎം ഗവണ്‍മെന്റ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കോളേജിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്റെ തുടക്കം.
തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ യുഡിഎസ്എഫ് വിജയിച്ചിരുന്നു. പതിനഞ്ച് സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് അത് കയ്യാങ്കളിയില്‍ കലാശിക്കുകയും സംഘര്‍ഷം പേരാമ്പ്ര ടൗണിലേക്ക് നീളുന്ന സാഹചര്യം ഉണ്ടാവുകയുമായിരുന്നു.