സംസ്ഥാന സ്‌കൂള്‍ കായിക മേള…ബ്രാന്‍ഡ് അംബാസിഡര്‍ സഞ്ജു സാംസണ്‍ …

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

തലസ്ഥാന നഗരിയില്‍ 12 വേദികളിലായാണ് കായിക മേള നടക്കുക. 39 ഇനങ്ങളില്‍ 9232 മത്സരങ്ങള്‍ നടക്കും. 25325 കായിക താരങ്ങള്‍ പങ്കെടുക്കും. 2000 ഭിന്നശേഷി കായിക താരങ്ങളും മേളയുടെ ഭാഗമാകും. സഞ്ജുവിന്റെ പ്രതികരണമുള്‍പ്പെടുന്ന വീഡിയോ വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചിട്ടുണ്ട്.

Related Articles

Back to top button