സ്കൂളിന് തീപിടിച്ചു, എട്ടുവയസുകാരന് ദാരുണാന്ത്യം; 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി

സ്കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തിൽ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാർത്ഥി മരിച്ചു. കെഡിക്കേരി റസിഡൻഷ്യൽ സ്കൂളിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച്, മടിക്കേരിയിലെ ഒരു കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന സ്വകാര്യ പ്ലേസ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൻറെ ഒന്നാം നിലയിൽ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസാണ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഏകദേശം 11 മണിയോടെ, റിയൽ എസ്റ്റേറ്റ് ഓഫീസിലെ ജീവനക്കാർ എയർ കണ്ടീഷണർ യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർക്കൊപ്പം, പ്ലേസ്കൂളിലെ കുട്ടികളെ സമീപത്തെ ഒരു താമസസ്ഥലത്തേക്ക് സുരക്ഷിതമായി ഒഴിപ്പിച്ചു.എയർ കണ്ടീഷണർ യൂണിറ്റിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന്റെ കാരണമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button