‘ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്യുന്നു’; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസ വെടിനിർത്തൽ ധാരണയിലാണ് പ്രശംസ. സമാധാന പദ്ധതി ബന്ദികളുടെ മോചനവും, മാനുഷിക സഹായവും സമാധാനത്തിന് വഴിയൊരുക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും ‌നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

“പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണ്,” പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. ​ഗാസയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button