‘പ്രവർത്തിയാണ് പൊക്കം, എട്ടടിപൊക്കമുള്ള പദ്ധതികൾ നടപ്പിലാക്കിയ ആ തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം’.. പിണറായിക്ക് ചുട്ട മറുപടി…

നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എക്കെതിരെ ബോഡി ഷെയ്മിങ് പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. അമ്പലം വിഴുങ്ങുന്ന സർക്കാറിന്റെ തലവൻ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നതെന്നും എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് വാചാലരാവുന്ന ഇടതു സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ലല്ലോയെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രവർത്തിയാണ് പൊക്കമെന്ന് പറഞ്ഞ ഷാഫി, എം.എൽ.എ നജീബ് കാന്തപുരത്തെ തന്റെ പോസ്റ്റിൽ ചേർത്ത് പിടിക്കുകയും ചെയ്തു. ‘എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം’-ഷാഫി കുറിച്ചു.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം നജീബ് കാന്തപുരം ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഷാഫിയുടെ മറുപടി.

Related Articles

Back to top button