ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; മൂന്നുവയസുകാരന് ദാരുണാന്ത്യം.. ബസ് കയറി ഇറങ്ങി..

സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് നോര്‍ത്ത് കാരശ്ശേരിയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്.
വളവില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. നോര്‍ത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവില്‍ ആണ് അപകടം നടന്നത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേദിശയിലാണ് സഞ്ചരിച്ചിരുന്നത്.