പറഞ്ഞത് വീണപ്പോഴുണ്ടായ മുറിവെന്ന്.. തല ചൊറിയുന്നത് കണ്ട് നോക്കിയപ്പോൾ മുടികൾക്കിടയിൽ പല്ലിൻറെ പാടുകൾ.. മൂന്ന് വയസുകാരന് ദാരുണാന്ത്യം..

നായയുടെ കടിയേറ്റ് മൂന്ന് വയസുകാരൻ ദാരുണാന്ത്യം. കുട്ടിയെ നായ കടിച്ച് എട്ട് ദിവസങ്ങൾക്കിടപ്പുറമാണ് സംഭവം വീട്ടുകാർ അറിയുന്നത് തന്നെ. തുടർന്ന് 10 ദിവസത്തിന് ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. കളിക്കുന്നതിനിടെ വീണ് തലയ്ക്ക് മുറിവേറ്റുവെന്നായിരുന്നു അമ്മയോട് കുട്ടി പറഞ്ഞിരുന്നത്. മുറിവൊന്നും കാണാത്തതിനാൽ ചെറിയ വീഴ്ചയാണെന്നേ അമ്മ കരുതിയുള്ളൂ. എന്നാൽ പിന്നീട് ഏറെ വൈകിയാണ് കുട്ടിയെ നായ കടിച്ച വിവരം കണ്ടെത്തുന്നതും ചികിത്സ നൽകാൻ വൈകിയതോടെ കുട്ടി മരണപ്പെട്ടതും.‌

അർമാൻ എന്ന മൂന്ന് വയസ്സുകാരനാണ് പേവിഷബാധയേറ്റ് മരിച്ചത്. നായ ആക്രമിച്ചപ്പോൾ കുട്ടിയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത് സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷം, അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ്, മുടികൾക്കിടയിൽ പല്ലിൻറെ പാടുകൾ കണ്ടതെന്ന് കുടുംബം പറഞ്ഞു. നായ കടിച്ചതാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ അവന് കഴിഞ്ഞു കാണില്ലെന്ന് അർമാൻറെ അമ്മാവൻ ഷെയ്ഖ് റഹീസ് പറഞ്ഞു.

”അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ് കടിയേറ്റ പാട് ഞങ്ങൾ കണ്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പ്രവേശിപ്പിച്ചില്ല. മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. രണ്ട് ആശുപത്രികൾ കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ചു. കുട്ടി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് കുടുംബത്തെ അറിയിച്ചു”- എന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു.

കുട്ടിയുടെ മരണത്തിന് പിന്നാലെ സമാനമായ ദുരന്തം ആർക്കും ഉണ്ടാകാതിരിക്കാൻ തെരുവുനായകളെ എത്രയും വേഗം പിടിക്കൂടണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കുടുംബം അധികൃതരോട് അഭ്യർത്ഥിച്ചു. അർമാന്റെ രോഗലക്ഷണങ്ങൾ കണ്ട് നിൽക്കാൻ കഴിയില്ലായിരുന്നുവെന്നും ഭയപെടുത്തുന്നതായിരുന്നുവെന്നും കുട്ടിയുടെ അമ്മാവൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുട്ടിക്ക് വെള്ളം കുടിക്കാൻ ഭയമായിരുന്നുവെന്നും, അവൻ ശരീരം ചൊറിഞ്ഞുവെന്നും, പുതപ്പിനടിയിൽ ഒളിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നായയുടെ ഉമിനീർ പോലെ, അർമാൻറെ വായിൽ നിന്ന് വെള്ളം ഒഴുകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണത്തെത്തുടർന്ന് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ആരോഗ്യ വകുപ്പ് കുടുംബത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button