‘മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പറഞ്ഞു, അതിനുശേഷം സനൂപ് അസ്വസ്ഥനായിരുന്നു’..

മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരമായിരുന്നില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും അതിനുശേഷം സനൂപ് ആകെ അസ്വസ്ഥനായിരുന്നുവെന്നും സനൂപിൻറെ ഭാര്യ രംബീസ പറഞ്ഞു. ഇന്നലെ സനൂപ് വീട്ടിൽ വീണിരുന്നു. അതിനുശേഷം ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞിരുന്നു. മകളുടെ മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടണം. അത് കിട്ടിയില്ല. മകളുടെ മരണ സർട്ടിഫിക്കറ്റും കിട്ടിയില്ല. ഇക്കാര്യം പറഞ്ഞ് സൂപ്രണ്ടിനെ കണ്ടിരുന്നു. മകൾക്ക് എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിയണമായിരുന്നു. മനപ്പൂർവം റിപ്പോർട്ടുകൾ വൈകിപ്പിക്കാൻ ശ്രമിച്ചു. പനി മാത്രമായിരുന്ന മകളെ രക്ഷിക്കമായിരുന്നു. ഒരു ചികിത്സയും ആശുപത്രിയിൽ വെച്ച് നൽകിയില്ലെന്നും ഇതിലെല്ലാം സനൂപ് വിഷമത്തിയിലായിരുന്നുവെന്നും രംബീസ പറഞ്ഞു. കഴിഞ്ഞയാഴ്ച പോസ്റ്റ്മോർട്ടം ചെയ്ത ടീമിലുള്ള ഡോക്ടർ മകളുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന് പറഞ്ഞിരുന്നുവെന്നും രംബീസ പറഞ്ഞു.