‘സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി താ..’ പോലീസിനോടെ അഭ്യർത്ഥിച്ച് ബാരിക്കേടിനിപ്പുറം കുടുങ്ങിയ വിദ്യാർഥി
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരെ ക്ലിഫ് ഹൗസിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടെ വീട്ടിലേക്ക് പോകാനാകാതെ കുടുങ്ങി വിദ്യാർത്ഥി. ബാരിക്കേഡ് വെച്ച് മറച്ചതുമൂലമാണ് അതിനപ്പുറമുള്ള വീട്ടിലേക്ക് പോകാനാകാതെ കുട്ടി കുടുങ്ങിയത്. കുട്ടി പൊലീസുകാരുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി താ…’ എന്നാണ് കുട്ടി പൊലീസുകാരനോട് പറയുന്നത്. സാദിഖ് പാറക്കലാണ് ദൃശ്യങ്ങൾ പകർത്തിയത്. ബാരിക്കേഡ് സ്ഥാപിച്ചതിനപ്പുറത്താണ് വീടെന്നും അവിടേക്കാണ് പോകേണ്ടതെന്നും കുട്ടി പറയുന്നുണ്ട്.
ബാരിക്കേഡിന് മുന്നിൽ നിലയുറപ്പിച്ച പൊലീസുകാരുമായാണ് കുട്ടി സംസാരിക്കുന്നത്. നമ്മളെയൊക്കെ കുട്ടിക്കാലത്ത് ഇങ്ങനെ പൊലീസുകാരോട് സംസാരിക്കുമോ എന്ന് രംഗം കണ്ടയാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. കുട്ടിയുടെ മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു ബിജെപി ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.