കുട്ടികൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭർത്താവിന് മേൽ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, പൊള്ളലിൽ മുളകുപൊടിയും വിതറി..

ഭർത്താവിന്റെ മേൽ ഭാര്യ തിളച്ച എണ്ണ ഒഴിച്ചതിന് ശേഷം മുളകുപൊടി വിതറി. പുലർച്ചെ 3 മണിക്ക് മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭർത്താവിന്റെ ദേഹത്തേയ്ക്കാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. 28 വയസുകാരനായ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനെ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡൽഹി സൗത്തിലാണ് സംഭവം. ഭാര്യയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ദമ്പതികളുടെ എട്ട് വയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നുവെന്ന് അംബേദ്കർ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. ഒക്ടോബർ 2ന് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി അത്താഴം കഴിച്ച് ഉറങ്ങിക്കിടന്നപ്പോഴാണ് സംഭവം. ‘എന്റെ ഭാര്യയും മകളും അടുത്ത് ഉറങ്ങുകയായിരുന്നു. പുലർച്ചെ 3.15ഓടെ പെട്ടെന്ന് എന്റെ ശരീരത്തിൽ ഒരു വല്ലാത്ത പൊള്ളൽ അനുഭവപ്പെട്ടു. ഞെട്ടി കണ്ണു തുറന്ന് നോക്കിയപ്പോൾ ഭാര്യ നിൽക്കുന്നത് കണ്ടു. എന്റെ ശരീരത്തിലും മുഖത്തും തിളച്ച എണ്ണ ഒഴിച്ചു. പൊള്ളലേറ്റ ഭാഗത്ത് അവൾ മുളകുപൊടി വിതറി. നിങ്ങൾ നിലവിളിച്ചാൽ ഞാൻ നിങ്ങളുടെ മേൽ വീണ്ടും എണ്ണ ഒഴിക്കുമെന്ന് പറഞ്ഞായിരുന്നു ആക്രമണം,’ പൊള്ളലേറ്റ ഭർത്താവ് പറഞ്ഞു.

എന്നാൽ ദിനേശിന് നിലവിളി അടക്കാൻ കഴിഞ്ഞില്ല. ബഹളം കേട്ട അയൽക്കാരും താഴത്തെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ കുടുംബവും വീട്ടിലേയ്ക്ക് ഓടിയെത്തി. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ മുകളിലെത്തി. എന്നാൽ വാതിൽ പൂട്ടിയിരുന്നു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നപ്പോൾ അയാൾ വേദന കൊണ്ട് പുളയുന്നതാണ് കണ്ടത്, വീട്ടുടമസ്ഥന്റെ മകൾ അഞ്ജലി പറഞ്ഞു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ആ സ്ത്രീ ദിനേശിനൊപ്പം പുറത്തേയ്ക്കിറങ്ങുകയും മറ്റൊരു ഭാഗത്തേയ്ക്ക് പോകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ എന്റെ അച്ഛൻ അവളെ തടഞ്ഞുവെച്ചു. ദിനേശിനെ ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്ന് അഞ്ജലി വിവരിച്ചു.

Related Articles

Back to top button