പൊന്മുടി ജലാശയക്കരയിൽ അസ്ഥികൂടം കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം..
പൊന്മുടി ജലാശയക്കരയിൽ നിന്നും ഒരു അസ്ഥികൂടം കണ്ടെത്തി. കൊമ്പൊടിഞ്ഞാൽ ഭാഗത്തെ ജലാശയത്തിന്റെ കരയിലാണ് സംഭവം. രണ്ട് മാസം പഴക്കമുള്ളതായി കരുതുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. അസ്ഥികൂടം അവശിഷ്ടങ്ങൾ പുരുഷന്റേത് ആണെന്നാണ് പ്രാഥമിക നിഗമനം.