താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം…അന്വേഷണം നടത്തുമെന്ന് DMO
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് ഡിഎംഒ കെ രാജാറാം. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറുമെന്നും ഡിഎംഒ വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും ആശുപത്രിയിൽ എത്തുന്ന ഓരോരുത്തരെയും എയർപോർട്ടിൽ ഉള്ള സെക്യൂരിറ്റി ചെക്കിങ് പോലെ പരിശോധിച്ച് അകത്തു വിടണം. നാളെ മുതൽ ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. ഇന്ന് ജില്ലയിലെ പല ആശുപത്രികളിലെയും ഡോക്ടർമാർ പണിമുടക്കിലേക്ക് കടന്നിട്ടുണ്ട്. താലൂക്ക് ആശുപത്രികളിലെ ഒ പികൾ ബഹിഷ്കരിക്കുമെന്നും അത്യാഹിതവിഭാഗത്തിലെ സേവനങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കെ ജി എം ഓയും ഐഎംഎയും.