സീനിയർ വനിതാ ടി20യിൽ കേരളത്തിന് തോൽവി….
ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ഉത്തർപ്രദേശ് 19 റൺസിനാണ് കേരളത്തെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.2 ഓവറിൽ 88 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സമ്പദ ദീക്ഷിത് 15ഉം മുസ്കാൻ മാലിക് അഞ്ചും റൺസെടുത്ത് മടങ്ങി.
ക്യാപ്റ്റൻ സൊനാലി സിങ്ങാണ് ഉത്തർപ്രദേശിനെ കരകയറ്റിയത്. 22 റൺസെടുത്ത സൊനാലിയെ സലോണി ദങ്കോരെയാണ് പുറത്താക്കിയത്. തുടർന്ന് അഞ്ചാം വിക്കറ്റിൽ നിഷു ചൗധരിയ്ക്കൊപ്പം ഒത്തു ചേർന്ന അഞ്ജലി സിങ്ങിന്‍റെ പ്രകടനമാണ് ഉത്തർപ്രദേശിന്‍റെ സ്കോർ 100 കടത്തിയത്. 18 പന്തുകളിൽ അഞ്ച് ഫോറടക്കം 31 റൺസുമായി അഞ്ജലി സിങ് പുറത്താകാതെ നിന്നു. നിഷു ചൗധരി 19 റൺസെടുത്തു. കേരളത്തിന് വേണ്ടി സലോനി ഡങ്കോരെ മൂന്നും ദർശന മോഹനും എസ് ആശയും ഓരോ വിക്കറ്റ് വീതവും നേടി.