വീണ്ടും റെക്കോഡ് കുതിപ്പിൽ സ്വർണം….പവന് വർദ്ധിച്ചത്…
സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360 രൂപയിലെത്തി. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 90,320 രൂപയിരുന്നു വില. ഒരു ഗ്രാമിന് 11290 രൂപയയും. ഈ വിലയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ച് 90880 രൂപയിലെത്തിയത്.
സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.



