2 വർഷം മുൻപ് മകൻ അപകടത്തിൽ മരിച്ചു.. അതേസ്ഥലത്ത് അമ്മയും ബൈക്കപകടത്തിൽപ്പെട്ടു.. ദാരുണാന്ത്യം..

കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാവൂർ താത്തൂർപ്പൊയിൽ കണ്ണംവള്ളി പാറക്കൽ ജിജി ഭാസ്സറാണ് (46-പുഞ്ചിരി) മരിച്ചത്. ഞായറാഴ്ച കണ്ണൂർ ജില്ലയിലെ കല്ലൻകോട് ചെറുപുഴയിൽവെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഭർത്താവ് സുനിൽ സാരമായി പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ അബിൻ സുനിൽ രണ്ടുവർഷം മുൻപ് ഇതേ സ്ഥലത്തുവെച്ചാണ് ബൈക്കപകടത്തിൽ മരിച്ചത്.

Related Articles

Back to top button