വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു, രണ്ട് പേർക്ക് ദാരുണാന്ത്യം…

വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍ പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമുളളവരാണ് അപകടത്തില്‍പ്പെട്ടത്. മാര്‍ക്കോനഹള്ളി ഡാമില്‍ ആണ് അപകടം നടന്നത്. ഒഴുക്കില്‍പ്പെട്ട് രണ് സ്ത്രീകൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ട നവാസിനെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 15 പേരാണ് വിനോദയാത്രയ്ക്കായി തുമകുരു ഡാമിലെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്‍ ഏഴ് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടനെ പൊലീസും ഫയര്‍ വകുപ്പും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

Related Articles

Back to top button