ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്…കുട്ടികൾ ആദ്യം ഓടിയത്..
ഭാര്യയെ ചപ്പാത്തിക്കോൽ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. 28 വയസുകാരിയായ പ്രീതി സിംഗ് ആണ് ബെംഗളൂരുവിൽ വച്ച് മരിച്ചത്. ഭർത്താവ് ഛോട്ട ലാൽ സിംഗിനെ(32) അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചൊക്കസാന്ദ്രയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ. മധ്യപ്രദേശ് സ്വദേശികളാണ് ഇരുവരും. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇയാൾ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.