എസ്എഫ്ഐ -എബിവിപി സംഘര്‍ഷം.. മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു….
എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചു. കാലടി സംസ്കൃത സര്‍വകലാശാലയിലാണ് അവധി.സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ന് എസ്എഫ്ഐയും എബിവിപിയും തമ്മിൽ വലിയ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് അടുത്ത മൂന്നു ദിവസത്തേക്ക് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചത്.
സര്‍വകലാശാല ജനറൽ സീറ്റിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. . വിജയാഹ്ളാദത്തിൽ പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപിയുടെ കൊടി തോരണങ്ങൾ നശിപ്പിച്ചു. തുടർന്നാണ് സംഘർഷം ഉണ്ടായത്. പൊലീസ് ഇടപെട്ട് ഇരു കൂട്ടരെയും ശാന്തരാക്കുകയായിരുന്നു.


