കരുവന്നൂർ ബാങ്ക് ശാഖയിൽ നിക്ഷേപകന്റെ പ്രതിഷേധം.. ബാങ്ക് കൗണ്ടറിലേക്ക് പെട്രോളൊഴിച്ചു.. പ്രതിഷേധത്തിന് കാരണം..

കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂർ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കൽ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.

തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാൻ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാൾ ബാങ്കിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസിൽ നിന്നും തുക പാസ്സായി വന്നിട്ടില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്നാണ് പെട്രോളുമായി സുരേഷ് ബാങ്കിൽ എത്തിയത്. ആക്രമണത്തിൽ ആളപായമില്ല. അതേസമയം, സംഭവത്തിന് പിറകിൽ ബിജെപിയാണെന്നാരോപിച്ച് സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടാരംതറ മൈതാനത്തിന് സമീപം പ്രതിഷേധ സമരം നടത്തി. എന്നാൽ സംഭവത്തിൽ ബിജെപിക്ക് ഒരു പങ്കുമില്ലെന്നും സുരേഷ് പാർട്ടിക്കാരനല്ലെന്നും ബിജെപി മണ്ഡലം സെക്രട്ടറിയും കൗൺസിലറുമായ ഷാജുട്ടൻ പറഞ്ഞു.

Related Articles

Back to top button