സ്വർണ്ണപ്പാളി വിവാദം….വിരമിച്ച രണ്ട് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി….

ശബരിമല സ്വർണ്ണ മോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. വിരമിച്ച രണ്ട് പേർക്കെതിരെയാണ് ദേവസ്വം നടപടിയെടുത്തിരിക്കുന്നത് . മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവർക്കെതിരെയാണ് നടപടി. വിരമിക്കൽ ആനുകൂല്യം തടയാൻ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കൽ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ആലോചന.

ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്.

Related Articles

Back to top button