ഗവി ഉൾവനത്തിൽ താൽക്കാലിക വാച്ചറുടെ മൃതദേഹാവശിഷ്ടങ്ങൾ…

കടുവയുടെ ആക്രമണത്തിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചർക്ക് ദാരുണാന്ത്യം. വാച്ചറായ അനിൽ കുമാർ ആണ് മരിച്ചത്. പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 32 വയസായിരുന്നു.

ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞു വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.

Related Articles

Back to top button