പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണം; 2025 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം മൂന്ന് പേര്‍ക്ക്

2025 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്ക് ലഭിച്ചു. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെക്കുറിച്ചുള്ള വിപ്ലവകരമായ കണ്ടെത്തലുകൾക്കാണ് നൊബേൽ സമ്മാനം ലഭിച്ചത്. ഓട്ടോഇമ്മ്യൂൺ രോഗങ്ങളെ മനസ്സിലാക്കുന്നതിനും കാൻസർ, ഇമ്മ്യൂണോതെറാപ്പി ഗവേഷണങ്ങൾ എന്നിവയ്ക്ക് പുതിയ വഴികൾ തുറക്കുന്നതിനും അടിത്തറ പാകിയ മൂവരുടെയും പയനിയറിംഗ് പ്രവർത്തനത്തിന് അംഗീകാരം നൽകി സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി തിങ്കളാഴ്ച അവാർഡ് പ്രഖ്യാപിച്ചു.
മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക.
നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. വാലന്‍ബെര്‍ഗ്‌സലേനിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്. മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഒക്ടോബർ 7 ന് ഫിസിക്സ്, ഒക്ടോബർ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10 ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകൾ പ്രഖ്യാപിക്കും.
2024-ൽ, മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിനും പോസ്റ്റ്-ട്രാൻസ്ക്രിപ്ഷണൽ ജീൻ റെഗുലേഷനിൽ അതിന്റെ പങ്കിനും വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനും മെഡിസിൻ നോബൽ സമ്മാനം ലഭിച്ചു. മനുഷ്യർ ഉൾപ്പെടെയുള്ള ബഹുകോശ ജീവികൾക്ക് അത്യാവശ്യമായി മാറിയ ജീൻ റെഗുലേഷന്റെ തികച്ചും പുതിയൊരു തത്വം വിക്ടർ ആംബ്രോസും ഗാരി റുവ്കുനും വെളിപ്പെടുത്തി.

