ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 22ന് കേരളത്തിലെത്തും

ശബരിമല ദർശനത്തിനായി ദ്രൗപതി മുർമു ഈ മാസം 22ന് കേരളത്തിലെത്തും. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 22 മുതൽ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലിൽ തങ്ങിയ ശേഷമാകും വൈകീട്ടോടെ ശബരിമലയിൽ ദർശനത്തിനെത്തുക.

ഒക്ടോബർ 16 മുതലാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയിൽ തന്നെ രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. മെയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഇന്ത്യ- പാക് സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റി വയ്ക്കുകയായിരുന്നു.

Related Articles

Back to top button