ക്വാർട്ടേഴ്സിൽ പാതി കത്തിയ നിലയിൽ മൃതദേഹം, ഒരാൾ പിടിയിൽ

തൃശൂരിലെ കുന്നംകുളം ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്സിൽ പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് യുവാവിന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി സണ്ണിയെ പൊലീസ് തൃശൂർ നഗരത്തിൽ നിന്ന് പിടികൂടി. ഇയാളുടെ ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം കണ്ടത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കുകയായിരുന്നു. മുറി തുറന്നപ്പോൾ പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.

മുറിയിലെ താമസക്കാരനായ ചൊവ്വന്നൂർ സ്വദേശിയായ സണ്ണിയെ രാവിലെ മുതൽ കാണാതായിരുന്നു. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയിൽ വരാറുള്ളതായാണ് നാട്ടുകാർ പറയുന്നത്. കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button