മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി..

ആരോഗ്യപ്രയാസങ്ങളെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. ആശങ്കപ്പെടാനില്ല എന്നാണ് മെഡിക്കൽ ടീം അറിയിക്കുന്നത്. ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാർട്ടി നേതാക്കളും ആശുപത്രിയിൽ ഉണ്ട്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയിൽ വിശ്രമത്തിലായിരുന്ന മഅ്ദനി. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button