‘മെഡിക്കൽ കോളേജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി താൽകാലികമായി പരിഹരിച്ചു’

മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി താല്‍കാലികമായി പരിഹരിച്ചതായി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ കെ വി വിശ്വനാഥന്‍. ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിട്ടുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 11 കോടി രൂപ ഏജന്‍സികള്‍ക്ക് കൊടുക്കുമെന്നു വിശ്വനാഥന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് എട്ട് കോടി രൂപ ഏജന്‍സികള്‍ക്ക് കൈമാറും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് കുടിശ്ശിക കൂടുതലുള്ളത്. കുടിശിക നല്‍കാത്തതിനാല്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കാനായിരുന്നു ഏജന്‍സികളുടെ തീരുമാനം എന്നും കെ വി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.