കൊല്ലം എഴുകോണിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
എഴുകോണിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ഇരുമ്പനങ്ങാട് സ്വദേശി സുനിൽകുമാർ, മാറനാട് സ്വദേശികളായ അനന്തു, മഹേഷ് എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സഹായത്തിനെത്തിയ പൊലീസിനോടും നാട്ടുകാരോടും പ്രതികൾ തട്ടിക്കയറി. പിന്നാലെ സ്ഥലത്തെത്തിയ എസ്ഐ രജിത്തിനെയും മറ്റ് പൊലീസുകാരെയും പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. പൊലീസ് വാഹനത്തിനും കേടുപാടുകൾ വരുത്തി. അനന്തുവും മഹേഷും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. എഴുകോൺ സബ്ബ് ഇൻസ്പെക്ടർ രജിത് എസ്ആർ, അജിത് വികെ, സിപിഒമാരായ സനിൽ, സനൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.