ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
അഗ്നിശമന സേനയെത്തി തീ അണച്ചപ്പോഴേയ്ക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. ഹൈദരാബാദ് സ്വദേശികൾ കോഴിക്കോട് നിന്ന് കാർ റെന്റിന് എടുത്തതാണെന്നാണ് വിവരം. കാറിൽ നിന്ന് പുകയും മണവും വന്നതിനെ തുടർന്ന് കാറിലുളളവർ പുറത്തിറങ്ങുകയായിരുന്നു.