കുട്ടിയുടെ കൈ മുറിച്ച സംഭവം…പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ല…പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സ പിഴവില്ലെന്ന‌ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യിൽ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കൈ പൂർണ്ണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ല. 24,25,30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. നീരുണ്ടെങ്കിൽ വരണമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ ആരോപിക്കുന്നു. ഏത് അന്വേഷണവും സ്വാ​ഗതം ചെയ്യുന്നുവെന്നും ഡോക്ടർ പറഞ്ഞു.

Related Articles

Back to top button