മോഹൻലാലിനുള്ള ആദരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയെന്ന് കെസി വേണു​ഗോപാൽ…

കോട്ടയം: മോഹൻലാൽ കേരളത്തിൻ്റെ പൊതു സ്വത്താണെന്ന് കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ദേശീയ പുരസ്കാരം കിട്ടിയതിൽ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് ആ പരിപാടി സംഘടിപ്പിച്ചത്. മോഹൻലാലിന്റെ ചടങ്ങ് ആയതിനാൽ ഞങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .

എല്ലാവരും സ്നേഹിക്കുന്ന മഹാനടനാണ് മോഹൻലാൽ. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹൻലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത്. അത് സംഘാടകരുടെ കുഴപ്പമാണ്.

Related Articles

Back to top button