കോച്ചിങ് സെന്ററിലെ സെപ്റ്റിക് ടാങ്കിൽ മീഥെയ്ൻ വാതകം നിറഞ്ഞ് സ്ഫോടനം.. രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി കുട്ടികൾക്ക് പരിക്ക്…

കോച്ചിംഗ് സെന്ററും ലൈബ്രറിയുമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആർമി റിക്രൂട്ട് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്‌സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്. താന കദ്രി ഗേറ്റ് സതാൻപൂരിലെ ആലു മണ്ടി റോഡിൽ കത്യാർ കോൾഡിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന സൺ ലൈബ്രറി ആൻഡ് കോച്ചിംഗ് സെന്ററിലാണ് സ്ഫോടനമുണ്ടായത്.

ഉച്ചയ്ക്ക് 2:30 ഓടെ, കുട്ടികൾ കോച്ചിംഗ് സെന്ററിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനം ശക്തമായിരുന്നതിനാൽ കോച്ചിംഗ് സെന്ററിന്റെ മതിൽ തകർന്ന് തെറിച്ചു. ഇഷ്ടികകൾ റോഡിൽ ചിതറി. അപകടം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു ഏറെയും.

അഗ്നിശമന സേന സ്ഥലത്തെത്തി അന്വേഷണം നടത്തി. സെപ്റ്റിക് ടാങ്കുള്ള ഒരു ബേസ്മെന്റിന് മുകളിലാണ് കോച്ചിംഗ് സെന്റർ സ്ഥിതി ചെയ്തിരുന്നത്. സെപ്റ്റിക് ടാങ്കിൽ അമിതമായ അളവിൽ സാന്ദ്രീകൃത മീഥെയ്ൻ വാതകം നിറഞ്ഞതാണ് ശക്തമായ സ്ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഒരു ഇലക്ട്രിക് സ്വിച്ച്ബോർഡും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button